ചേർത്തല: ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു മുങ്ങിയ, കമിതാക്കളായ ഡോക്ടറെയും നഴ്സിനെയും തൃശൂരിലെ ലോഡ്ജിൽ നിന്നു മുഹമ്മ പൊലീസ് പിടികൂടി. പട്ടാമ്പി സ്വദേശിയായ ഡോക്ടറെ ഭാര്യയും അമ്മയുമെത്തി കൂട്ടിക്കൊണ്ടുപോയി. ആലപ്പുഴ മഹിളാമന്ദിരത്തിൽ പ്രവേശിപ്പിച്ച തണ്ണീർമുക്കം സ്വദേശിയായ യുവതി പിന്നീട് കോടതി ഉത്തരവ് പ്രകാരം ഭർത്താവിനൊപ്പം പോയി.

യുവതിയുടെ ഭർത്താവാണ് പരാതി നൽകിയത്. ഡോക്ടറുമായി അടുപ്പത്തിലാണെന്ന വിവരം അറിഞ്ഞ് യുവതിയും ഭർത്താവുമായി നിരന്തരം വഴക്ക് ഉണ്ടാകുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച അർദ്ധരാത്രിയിലാണ് ഇരുവരേയും പിടികൂടി മുഹമ്മയിൽ എത്തിച്ചത്.