ആലപ്പുഴ : ആറാട്ടുവഴി സത്യസായി സേവാസമിതിയിൽ സത്യസായി ബാബയുടെ 94-ാമത് ജന്മദിനാഘോഷം നടക്കും.രാവിലെ 5ന് ഓംകാരം, 11ന് ഡോ. ലക്ഷ്മി സായിയുടെ പ്രഭാഷണം, ഉച്ചയ്ക്ക് 12ന് ബാലവികാസ് കുട്ടികളുടെ കലാപരിപാടികൾ, 12.45ന് പിറന്നാൾ പ്രസാദസമർപ്പണം ആശ തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. 1.30ന് സായി സത്ചരിത പാരായണ സമർപ്പണം, 2ന് വസ്ത്രദാനം കെ.ജി.മോഹൻലാൽ നിർവഹിക്കും. ഡോ. മധുസൂദനപ്പണിക്കർ സംസാരിക്കും. വൈകിട്ട് 3ന് പ്രൊഫ. മുരളിയുടെ പ്രഭാഷണം.