ആലപ്പുഴ : വണ്ടാനം-നീർക്കുന്നം കിഴക്ക് തളിത്തറക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ 11-ാമത് ഭാഗവതസപ്താഹയജ്ഞത്തിന് തുടക്കമായി. ഗുരുധർമ്മ പ്രചരണസഭ മാതൃവേദി ദേശീയ സെക്രട്ടറി സരോജിനി കൃഷ്ണൻ ഭദ്രദീപ പ്രതിഷ്ഠ നടത്തി. ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര എക്സിക്യുട്ടീവ് അംഗം ചന്ദ്രൻ പുളിങ്കുന്ന് വിഗ്രസമർപ്പണവും ക്ഷേത്രം മേൽശാന്തി മഹേന്ദ്രൻ ശാന്തി വിഗ്രഹപ്രതിഷ്ഠയും പുരുഷോത്തമൻ ദീപാജി പറസമർപ്പണവും നടത്തി. മണപ്പുറം ഉദയകുമാറാണ് യജ്ഞാചാര്യൻ. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് മനോജ്, സെക്രട്ടറി ഭാമിനി രാധാകൃഷ്ണൻ, രക്ഷാധികാരി ഷൈലജൻ ഉപ്പുകേരി എന്നിവർ നേതൃത്വം നൽകും.