കുട്ടനാട്: എസ്‌.യു.സി.ഐ ജില്ലാ കമ്മറ്റിയംഗവും കുട്ടനാട്‌ മേഖല സെക്രട്ടറിയുമായ പി.ആർ.സതീശനെ മർദ്ദിച്ച കേസിൽ രാമങ്കരി പഞ്ചായത്ത്‌ വേഴപ്ര പള്ളിച്ചിറ ജോമോൻ,ഒമ്പതിൽചിറ രഘുനാഥ് എന്നിവരെ ആറുമാസത്തെ തടവിന്‌ രാമങ്കരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതിശിക്ഷിച്ചു. രണ്ടുവർഷം മുമ്പ് പോസ്റ്റർ ഒട്ടിക്കുന്നത് സംബന്ധിച്ച് ഉടലെടുത്ത തർക്കത്തെ തുടർന്നാണ് സതീശന് മർദ്ദനമേറ്റത്.