accident

ചേർത്തല:കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ മരിച്ചു.പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് കൊടിയാത്ത് ചിറയിൽ ഭാസ്ക്കരൻ(65)ആണ് മരിച്ചത്. കഴിഞ്ഞ 13ന് പല്ലുവേലി സ്കൂളിന് സമീപമായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ ഭാസ്ക്കരൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രി 8 മണിയോടെ മരിച്ചു.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോച്ചറിയിൽ.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ .ഭാര്യ:നളിനി.മക്കൾ:സജിമോൻ,സന്ധ്യ.മരുമക്കൾ:വിജി,ഷാജി(തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്ക് )