കായംകുളം: ഭാരത് പെട്രോളിയം കോപറേഷൻ (ബി.പി.സി.എൽ ) ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ
സ്വകാര്യകുത്തകകൾക്ക് വിൽക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട്

ജനകീയ പ്രതിരോധ സമിതിയുടെയും സോഷ്യൽ ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന ജനകീയ പ്രതിഷേധ സംഗമം അഡ്വ.മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്തു. . സോഷ്യൽ ഫോറം പ്രസിഡന്റ് അഡ്വ.ഒ. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ബി.ദിലീപൻ മുഖ്യപ്രഭാഷണം നടത്തി. ഉദയകുമാർ ചേരാവള്ളി, കലേഷ് മണിമന്ദിരം,
എൻ.ആർ. അജയകുമാർ, മഖ്ബൂൽ മുട്ടാണിശേരി, താഹ വൈദ്യൻവീട്ടിൽ,ദിലീപ് മുതുകുളം,നസീബ്, നൗഫൽ ചെമ്പകപ്പള്ളി, മൈന ഗോപിനാഥ്, ജയറാം, മുതുകുളം മുഹമ്മദ്, തത്ത ഗോപിനാഥ്, അനിൽപ്രസാദ്, തുളസി കണ്ണമംഗലം, നിസാം പ്രതംഗംമൂട് തുടങ്ങിയവർ സംസാരിച്ചു.