അമ്പലപ്പുഴ: തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീമിന്റെ ഫോറസ്ട്രി ക്ലബ് ഉദ്ഘാടനം യു.പ്രതിഭ എം.എൽ.എ നിർവഹിച്ചു. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷിബു അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ സോഷ്യൽ ഫോറസ്ട്രിയിലെ ഫെൻ ആന്റണി പദ്ധതി വിശദീകരണവും ക്ലബ് കോ-ഓർഡിനേറ്റർ ബി.എസ്. ആശ റിപ്പോർട്ടവതരണവും നടത്തി. ഗ്രാമപഞ്ചായത്തംഗം വിമലമ്മ, പി.ടി.എ പ്രസിഡന്റ് എസ്.സജിതകുമാരി, പ്രിൻസിപ്പൽ എൻ.കെ.നവനീതകൃഷ്ണൻ, ഫോറസ്റ്റ് ഓഫീസർ പി.ജോൺ, പ്രഥമദ്ധ്യാപിക കെ.എസ്.ജയശ്രീ, വി.ബിനു, അദ്ധ്യാപകരായ സി.എസ്.ഷീബ, ഷൈനി.ജെ.നായർ, ധന്യ വിക്രമൻ തുടങ്ങിയവർ
സംസാരിച്ചു.