ആലപ്പുഴ: പ്രളയാനന്തര പുനരധിവാസ പദ്ധതി പ്രകാരം ദേശീയ സേവാഭാരതി നിർമ്മിച്ച 90വീടുകളുടെ താക്കോൽ ദാനം നാളെ നടക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ.രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.വൈകിട്ട് 5ന് തിരുമല നന്ദാവനം ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ടി.പി.സെൻകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ. സി.ദിലീപ് അദ്ധ്യക്ഷത വഹിക്കും. ആർ.എസ്.എസ് പ്രാന്തകാര്യവാഹ് എം.രാധാകൃഷ്ണൻ സേവാസന്ദേശം നൽകും. ബാലചന്ദ്രൻ മന്നത്ത്, ഡോ. അമ്പലപ്പുഴ ഗോപകുമാർ, കേണൽ റാം മോഹൻ എന്നിവർ സംസാരിക്കും. താക്കോൽദാനം അരവിന്ദ് രാജഗോപാലും കുടുംബസഹായ നിധി വിതരണം വിനോദും നിർവഹിക്കും. വാർത്താസമ്മേളനത്തിൽ എസ്.ജയകൃഷ്ണൻ, കെ.പി.ഗിരീഷ് എന്നിവർ പങ്കെടുത്തു.