photo

ചേർത്തല:കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ ലൂഥർ ബ്രാഞ്ച് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്നവും കഞ്ഞിക്കുഴിയിലെ കലാകാര സംഗമവും സംസ്ഥാന വിവരാവകാശ കമ്മീഷനംഗം കെ.വി.സുധാകരൻ ഉദ്ഘാടനം ചെയ്തു.ആലപ്പി ഋഷികേശ് അദ്ധ്യക്ഷത വഹിച്ചു.കെ.എൽ.ഡി.സി ചെയർമാൻ ടി.പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം ബേബി സേവ്യർ മുഖ്യതിഥിയായി. ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്കുമാർ സ്വാഗതവും ജി.മുരളി നന്ദിയും പറഞ്ഞു.തുടർന്ന് വനിതാ സെൽഫിയുടെയും ജീവനക്കാരുടെയും വൈവിദ്ധ്യമാർന്ന കലാപരിപാടികളും നടന്നു.വെള്ളിയാഴ്ച നടന്ന കാർഷിക സംവാദം ഹോർട്ടികോർപ്പ് ചെയർമാൻ വിനയൻ ഉദ്ഘാടനം ചെയ്തു.കില മുൻ ഡയറക്ടർ ഡോ.എൻ.രമാകാന്തൻ വിഷയം അവതരിപ്പിച്ചു.എം.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ടി.എസ്.വിശ്വൻ,ടി.ടി.ജിസ്‌മോൻ,ടി.കെ.ശശിധര പണിക്കർ,കെ.എസ്.ലാലിച്ചൻ,പ്രിൻസിപ്പൽ കൃഷി ഓഫീസർ ലത.ജി.പണിക്കർ,ബീന നടേശ്,ഡോ.എസ്.ജയശ്രീ,എ.എസ്.ആൻസി,രവി പാലത്തിങ്കൽ,ടി.രാജീവ്,വി.പ്രസന്നൻ എന്നിവർ സംസാരിച്ചു.ഇന്ന് വൈകിട്ട് 3ന് മന്ത്റിമാരായ ടി.എം തോമസ് ഐസക്കും, പി.തിലോത്തമൻ ചേർന്ന് പുതിയ ശാഖ നാടിന് സമർപ്പിക്കും.