ചേർത്തല:കേബിൾ ടി.വി ഓപ്പറേ​റ്റേഴ്‌സ് അസോസിയേഷൻ ചേർത്തല മേഖലാസമ്മേളനം 26ന് തണ്ണീർമുക്കം ലെ​റ്റ്‌സ് ഗോ ഫ്ലോട്ടിംഗ് കൺവെൻഷൻഹാളിൽ നടക്കും.രാവിലെ 10ന് സി.ഒ.എ ജില്ലാ പ്രസിഡന്റ് നിസാർകോയാപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. എൻ.സജി അദ്ധ്യക്ഷനാകും.സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അജിത്ദാസ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും.ജില്ലാ സെക്രട്ടറി എസ്.ഷിബു മുഖ്യപ്രഭാഷണം നടത്തും. വ്യവസായം കൈപ്പിടിയിലൊതുക്കാൻ വൻശക്തികൾ ശ്രമത്തെ നേരിടാനുള്ള പ്രവർത്തനങ്ങൾക്കാണ് സമ്മേളനം രൂപം നൽകുന്നതെന്ന് മേഖല പ്രസിഡന്റ് എൻ.സജി സെക്രട്ടറി വി.ആർ.ബിനു,ട്രഷറർ പി.എസ്.സിബി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.