ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിൽ സ്നേഹ മാര്യേജ് കൗൺസിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള 69- ാമത് വിവാഹ പൂർവ കൗൺസലിംഗ് യൂണിയൻ പ്രസിഡന്റ് കെ. അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. സോമൻ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി അഡ്വക്കേറ്റ് ആർ.രാജേഷ് ചന്ദ്രൻ സ്വാഗതവും യൂണിയൻ കൗൺസിലറും കോഴ്സ് കോർഡിനേറ്ററുമായ പി .ശ്രീധരൻ നന്ദിയും പറഞ്ഞു .യോഗം ഇൻസ്പെക്ടറിംഗ് ഓഫീസർ സി.സുഭാഷ് യൂണിയൻ കൗൺസിലർ പൂപ്പള്ളി മുരളി,വനിതാ സംഗം പ്രസിഡന്റ് സുരബാല,പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു