ആലപ്പുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചേർത്തല ഉപജില്ലാ ഓഫീസിന്റെ ഉദ്ഘാടനം നാളെ നടക്കും.
രാവിലെ 11ന് ചേർത്തല ഗവ.പോളിടെക്‌നിക് ഓഡിറ്റോറിയത്തിൽ മന്ത്രി
എ.കെ ബാലൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി പി.തിലോത്തമൻ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി, ഷാനിമോൾ ഉസ്മാൻ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽഎന്നിവർ വായ്പാവിതരണം നടത്തും. മാനേജിംഗ് ഡയറക്ടർ കെ.ടി.ബാലഭാസ്‌കരൻ റിപ്പോർട്ടും അവതരിപ്പിക്കും. കെ.എസ്.ബി.സി.ഡി.സി.കോർപ്പറേഷൻ ചെയർമാൻ ടി.കെ.സുരേഷ് സ്വാഗതവും അസി.ജനറൽ മാനേജർ സി.ആർ.ബിന്ദു നന്ദിയും പറയും.