ആലപ്പുഴ: പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ ദ്വിദിന ക്യാമ്പിന്റെ ഉദ്ഘാടനം സ്‌കൂൾ മാനേജർ ഇടശ്ശേരി രവി നിർവഹിച്ചു.
പ്രിൻസിപ്പൽ കെ.പി. ശ്രീലേഖ, പി.ടി.എ വൈസ് പ്രസിഡന്റ് എൻ.മോഹനൻ, പഞ്ചായത്ത് മെമ്പർ മൈമുനത്ത് ബീവി, അബ്ദുൾ അഹദ്, ബീന, ബി.ബിജു, പത്മകുമാരി , ജി.ഗോകുൽ എന്നിവർ സംസാരിച്ചു.