ആലപ്പുഴ: എൻ.എച്ച് 66ൽ അരൂർ പള്ളി മുതൽ ചേർത്തല എക്സ്റേ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ദേശീയ പാത ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.