ആലപ്പുഴ: പൊതു മേഖലയെ തകർത്ത് രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ പോലും ചവിട്ടി മെതിച്ച സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ എം.എൽ.എ അഭിപ്രയപെട്ടു.കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചും ധർണ്ണയും ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിനുമുന്നിൽ ഉദ് ഘാടനം ചെയ്യുകയായിരുന്നു അവർ.
ഡി.സി.സി പ്രസിഡന്റ് എം.ലിജു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സിസി ജനറൽ സെക്രട്ടറി സി.ആർ ജയപ്രകാശ്, ട്രഷറർ ജോൺസൺ എബ്രഹാം, മുൻ ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂർ, എം.മുരളി ,കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ്, കെ.പി.ശ്രീകുമാർ, അഡ്വ. ഡി.സുഗതൻ, എ.കെ.രാജൻ ,ജി മുകുന്ദൻപിള്ള, കോശി എം കോശി, ഇല്ലിക്കൽ കുഞ്ഞുമോൻ, ബഷീർകോയാപറമ്പിൽ,ഇ.സമീർ, പി.നാരായണൻകുട്ടി,കറ്റാനം ഷാജി,എം.എൻ.ചന്ദ്രപ്രകാശ്, സി.കെ.ഷാജി മോഹൻ, ഇ.ബി കുര്യാകോസ് , ടി.സുബ്രഹ്മണ്യ ദാസ്, ജി സഞ്ജീവ് ഭട്ട്, തോമസ് ജോസഫ് ,ബിന്ദു ബൈജു, എസ് സുബാഹു, കെ.വി.മേഘനാഥൻ, കെ.ആർ. മുരളീധരൻ, യു. മുഹമ്മദ്, ജോൺ തോമസ്, വേലഞ്ചിറ സുകുമാരൻ, ബി.രാജലക്ഷ്മി, ശിവപ്രിയൻ തുടങ്ങിയവർ സംസാരിച്ചു.