ആലപ്പുഴ: കയർ കേരളയുടെ ഭാഗമായി ആലപ്പുഴ കയർ പ്രോജക്ടിൽപ്പെടുന്ന തൊഴിലാളികൾക്കും അവരുടെ മക്കൾക്കും ജീവനക്കാർക്കും വേണ്ടി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.നാളെ രാവിലെ 9ന് ചേർത്തല ശ്രീനാരായണ എച്ച്.എസ്.എസ് ആഡിറ്റോറിയത്തിൽ കവിത,ഉപന്യാസ രചന പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ് മത്സരങ്ങളും 26ന് ലളിതഗാനം, കവിതാ പാരായണം, നാടൻപാട്ട്, തിരുവാതിര, 27ന് ചെങ്ങണ്ട കയർവ്യവസായ സഹകരണസംഘത്തിൽ കയർ പിരിമത്സരവും നടക്കും. ഫോൺ 8907201025.