തുറവൂർ: എസ്.എൻ.ഡി.പി.യോഗം പുത്തൻകാവ് 764-ാം ശാഖയുടെ കീഴിലുള്ള ചെമ്പഴന്തി ഒന്നാം നമ്പർ കുടുംബ യൂണിറ്റിന്റെ 16-ാമത് വാർഷിക സമ്മേളനം ഇന്ന് രാവിലെ 10.30 ന് കൈതവളപ്പിൽ ബാബുവിന്റെ വസതിയിൽ നടക്കും.യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കെ.എം.വിശ്വംഭരൻ അദ്ധ്യക്ഷനാകും. യൂണിയൻ കൗൺസിലർമാരായ മണിലാൽ, ടി. സത്യൻ, ശാഖാ സെക്രട്ടറി പി.പി. ജയപ്രസാദ്, വൈസ് പ്രസിഡൻറ് വിദ്ധ്വന്മണി, കുടുംബ യൂണിറ്റ് കൺവീനർ ആനന്ദവല്ലി പുഷ്പരാജ്, ജോ.കൺവീനർ മിനി ഷാജി, അംബികാ ജയറാം, ശ്രീനിവാസൻ എന്നിവർ സംസാരിക്കും.