ആലപ്പുഴ : മത്സ്യമേഖലയുടെ വികസനത്തിന് ബഡ്ജറ്റിൽ പ്രഖ്യാപിച്ച തുകയിൽ എത്രകോടി രൂപ ചെലവഴിച്ചെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വ്യക്തമാക്കണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു. ഓഖിദുരന്തത്തിന് കേന്ദ്ര സർക്കാർ നൽകിയ 133 കോടി രൂപയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ച 107 കോടി രൂപയിലും എത്ര കോടി ചെലഴിച്ചു എന്നും ദിനകരൻ ചോദിച്ചു.