ആലപ്പുഴ: എസ്.എഫ്.ഐക്കാർ തമ്മിലടിച്ച് എസ്.ഡി. കോളേജിലെ സമാധാന അന്തരീക്ഷം തകർക്കുകയാണെന്ന് കെ.എസ്.യു ജില്ലാകമ്മറ്റി ആരോപിച്ചു. യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയുടെ നെഞ്ചത്ത് കത്തി കുത്തിക്കയറ്റിയ പോലെയുള്ള സംഭവമാണ് എസ്.ഡി. കോളേജിലും നടന്നതെന്നും ജില്ലാ ജനറൽ സെക്രട്ടറി സരുൺ റോയ് പ്രസ്താവനയിൽ പറഞ്ഞു.