അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി പുറത്തുകൊണ്ടുവരാനും കാക്കാഴം കാപ്പിത്തോട് മാലിന്യ പ്രശ്നം പരിഹരിക്കാനും മന്ത്രി ജി. സുധാകരൻ ആത്മാർത്ഥത കാട്ടണമെന്നു ബി.ജെ.പി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതി അഴിമതി അന്വേഷിക്കുക, കാപ്പിത്തോട് മാലിന്യ പ്രശ്നത്തിന്റെ പേരിൽ മന്ത്രി ജി. സുധാകരൻ നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സായാഹ്‌ന സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ. സോമൻ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ജില്ലാസെക്രട്ടറി എൽ.പി. ജയചന്ദ്രൻ, നിയോജക മണ്ഡലം ഭാരവാഹികളായ കെ. അനിൽകുമാർ, പി. ലിജു, വി. ബാബുരാജ്, ബിജു തുണ്ടിൽ, കരുമാടി ഗോപകുമാർ, കെ.പ്രദീപ്, ആർ. കണ്ണൻ, പ്രസാദ് ഗോകുലം, അരുൺ അനിരുദ്ധൻ, കെ. ശിവരാമൻ എന്നിവർ സംസാരിച്ചു.