ആലപ്പുഴ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. കായിക മത്സരങ്ങളുടെ ഉദ്ഘാടനം കാവുങ്കൽ ക്ഷേത്ര മൈതാനത്തിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ നിർവ്വഹിച്ചു. പഞ്ചായത്ത് അംഗം മിനിമോൾ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ സുഭഗൻ, പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സന്തോഷ്, വൈസ് പ്രസിഡന്റ് മഞ്ചു രതികുമാർ എന്നിവർ സംസാരിച്ചു.
കലവൂർ ജി.എച്ച്.എസ്.എസിൽ നടന്ന ഫുട്‌ബോൾ മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മറ്റി ചെയർമാൻ കെ.റ്റി. മാത്യു നിർവ്വഹിച്ചു.