a

മാവേലിക്കര : ശ്രീനാരായണ ഗുരുദേവന്റെ ബാല ശിഷ്യനായിരുന്ന ഗുരുധർമ്മാനന്ദ സ്വാമിയുടെ മഹാസമാധി രജത ജൂബിലിയും മഹായതി പൂജയും ചെറുകോൽ ഈഴക്കടവ് ധർമ്മാനന്ദപുരത്തെ ശ്രീനാരായണ ഗുരുധർമ്മാനന്ദാശ്രമത്തിൽ നടന്നു. ആശ്രമാചാര്യൻ ഗണേശ സ്വാമി ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാവിലെ പ്രാർത്ഥന, സ്വാമി ഗൃഹത്തിൽ ഹവനം, ശ്രീകോവിൽ മണ്ഡപത്തിൽ മഹാഹവന ഹോമം, യജ്ഞം, മഹാഗുരു പുഷ്പാഞ്ജലി, മഹായതി പൂജ എന്നിവ നടന്നു.

ആലുവ അദ്വൈതാശ്രമമഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ മഹായതി പൂജക്ക് നേതൃത്വം നൽകി. സ്വാമിമാരായ ശാരദാനന്ദ, അസ്പർശാനന്ദ, ദയാനന്ദ സരസ്വതി, ഋതാനന്ദപുരി, പ്രജ്ഞാനന്ദ തീർത്ഥപാദർ, അന്തർയോഗ തീർത്ഥമാതാജി, ആനന്ദമയി തീർത്ഥമാതാജി, ചിന്മയ തീർത്ഥ, സത്സ്വരൂപാനന്ദ, ഗൗരീശാനന്ദ തീർത്ഥപാദർ, ദർശനാനന്ദ സരസ്വതി, വിജയബോധാനന്ദ തീർത്ഥപാദർ, ബോധേന്ദ്ര തീർത്ഥർ, ആനന്ദ ചൈതന്യ, സനാതനാനന്ദപുരി, അഭയാനന്ദ തീർത്ഥപാദർ, അയ്യപ്പദാസ്, ബ്രന്മാനന്ദ സരസ്വതി, ദയാനന്ദ സരസ്വതി, സത്യാനന്ദ തീർത്ഥപാദർ, കൃഷ്ണനാന്ദ ഗിരി, സുന്ദരേശാനന്ദ, രാമകൃഷ്ണനന്ദ, ദേവദാസ്, രാജു എന്നിവർ യതിപൂജയിൽ പങ്കെടുത്തു.
ആശ്രമകാര്യദർശികളായ പി.എം രാജൻ, രമാദേവി, ആശ്രമാചാര്യൻ ഗണേശൻ സ്വാമി, സംഘാടക സമിതി ചെയർമാൻ അഡ്വ.എം.എസ് ഉസ്മാൻ, വൈസ് ചെയർമാൻമാരായ മോഹൻ ദാസ്, അഡ്വ.രജി രാധാകൃഷ്ണൻ, കൺവീനർ ഡോ.വി.ശ്രീകുമാർ, അഡ്വ.പ്രാകാശ് മാഞ്ഞാനിൽ, ആശ്രമം സെക്രട്ടറി പി.എസ് സന്തോഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രജത ജൂബിലിയോടനുബന്ധിച്ച് നടന്ന ലോക ശാന്തിയജ്ഞവും ഇന്നലെ സമാപിച്ചു.