ചാരുംമൂട്: നവനീതിന് അന്തിമോപചാരം അർപ്പിക്കാൻ ജീവിതത്തിന്റെ നാനാ തുറകളിലുള്ള ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.എം. ആരിഫ്, ആർ. രാജേഷ് എം.എൽ.എ, കെ.കെ. ഷാജു, ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ.എസ്. രവി, ജില്ലാ പഞ്ചായത്തംഗങ്ങളായ വിശ്വൻ പടനിലം, ജേക്കബ് ഉമ്മൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. അശോകൻ നായർ, ശാന്ത ഗോപാലകൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ സെക്രട്ടറി സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ഷാജി എം.പണിക്കർ തുടങ്ങി നിരവധി പ്രമുഖരും ആദരാഞ്ജലി അർപ്പിച്ചു.