ചാരുംമൂട്: നൂറനാട് പണയിൽ കശുവണ്ടി ഫാക്ടറിയിൽ ബി.എം.എസ് യൂണിറ്റ് രൂപീകരിച്ചു. മേഖലാ പ്രസിഡൻറ് യു.ശാന്തജക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെ. സദാശിവൻപിള്ള ഉദ്ഘാടനം ചെയ്തു. നൂറനാട് മേഖല സെക്രട്ടറി എസ്. ജയൻ, പാലമേൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എസ്. ഉദയൻ, ബി.ജെ.പി താമരക്കുളം പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് കുമാർ,എസ് രാജപ്പൻ പാലമേൽ ,സുര എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രാജപ്പൻ പാലമേൽ (പ്രസിഡന്റ്), ലേഖ ( സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.