a

മാവേലിക്കര- ഈഴക്കടവ് ശ്രീനാരായണ ഗുരുധർമ്മാനന്ദ ഗുരുകുലത്തിൽ ഗുരുധർമ്മാനന്ദ സ്വാമിയുടെ 25ാം സമാധി ദിനാചരണം നടത്തി. പൊതുസമ്മേളനം അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എൻ.സിവദാസൻ അദ്ധ്യക്ഷനായി. രക്ഷാധികാരി കെ.ഗംഗാധരപണിക്കർ സമാധിദിന സന്ദേശം നൽകി. മുൻ പ്രസിഡന്റ് ഡി.രാജൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ബാബു.ബി സ്വാഗതവും വൈസ് പ്രസിഡന്റ് ആർ.ശശികുമാർ നന്ദിയും പറഞ്ഞു.