ആലപ്പുഴ: ചുനക്കര വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി മരിച്ച സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. പൊലീസ് അന്വേഷണത്തിന് പുറമേയാണിത്.

സംഭവവുമായി ബന്ധപ്പെട്ടവരുടെ മൊഴി അടുത്ത ദിവസം ശേഖരിക്കും. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, മറ്റുള്ളവർ എന്നിവരുടെ മൊഴിയാണ് എടുക്കുന്നത്. ശേഷം തുടർ നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ധന്യ ആർ.കുമാർ പറഞ്ഞു.