a

മാവേലിക്കര- ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാർ, തഴക്കര, തെക്കേക്കര പഞ്ചായത്തുകളിലെ 55 എയ്ഡഡ്, ഗവ സ്കൂളുകൾക്കായി മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഗണിത ലാബ് ഒരുക്കും. 5.47 ലക്ഷം രൂപ ചെലവിട്ട് എൽ.പി, യു.പി വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വിനോദങ്ങളിലൂടെയും പഠനോപകരണങ്ങളിലൂടെയും ഗണിത ശാസ്ത്രം ലളിതമായ മാർഗത്തിൽ കുട്ടികളിലെത്തിക്കുക എന്നതാണ് ലക്ഷ്യം. മാവേലിക്കര ബി.ആർ.സിയ്ക്കാണ് നിർവ്വഹണം.
ടെൻസ് ഫ്രെയിം, അരവിന്ദ ഗുപ്ത സ്ഥാനവില സ്ട്രിപ്പ്, ഷൂട്ടിംഗ് ബോർഡ്, ദിനോസർ ഗെയിം, വല മുത്തുകൾ ഉൾപ്പെടെ 40ൽ പരം പഠനോപകരണങ്ങളുടെ നിർമ്മാണമാണ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു. 25, 27 തീയതികളിൽ തഴക്കര, തെക്കേക്കക്കര, ചെന്നിത്തല പഞ്ചായത്തുകളിലെ എൽ.പി വിഭാഗത്തിന്റെയും 28, 29 തീയതികളിൽ യു.പി വിഭാഗത്തിന്റെയും പ്രവർത്തനങ്ങൾ നടക്കും. ഒരു അധ്യാപകനും 2 രക്ഷിതാക്കളുമാണ് ഓരോ സ്കൂളിൽ നിന്നും പങ്കെടുക്കുന്നത്. ജില്ലയിൽ ഈ പദ്ധതി ഏറ്റെടുക്കുന്ന രണ്ടാമത്തെ ബ്ലോക്കാണ് മാവേലിക്കര. ആദ്യത്തേത് ആര്യാട് ബ്ലോക്കാണ്.