ചേർത്തല:എസ്.എൻ.ഡി.പി യോഗം വാരനാട് നവോദയ 3453-ാം നമ്പർ ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും.രാവിലെ 9ന് ശാഖ പ്രസിഡന്റ് വി.സുരേഷ് ദീപപ്രകാശനം നടത്തും.തുടർന്ന് ശാഖ വൈസ് പ്രസിഡന്റ് വി.സി.സുധാകരൻ പതാക ഉയർത്തും.9.30ന് ചേർത്തല യൂണിയനിലെ ഗുരുദർശന പഠന വിഭാഗം കോ-ഓർഡിനേറ്റർ മനോജ് മാവുങ്കൽ ഗുരുദേവ പ്രഭാഷണം നടത്തും.11.30ന് മുരളീധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ ഗുരുപൂജയും ഗുരുപുഷ്പാഞ്ജലിയും നടക്കുമെന്ന് ശാഖ സെക്രട്ടറി ജി.ശിവപ്രസാദ് അറിയിച്ചു.