മാരാരിക്കുളം: പി.എസ്.സി, യു.പി.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിനും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് സംബന്ധിച്ചും ആലപ്പുഴ പി.എ ഹാരിസ് ഫൗണ്ടേഷൻ പി.എസ് .സി ഹെൽപ് ലൈൻ ഗ്രൂപ്പുമായി ചേർന്ന് ഇന്ന് രാവിലെ 9ന് മണ്ണഞ്ചേരി വെനീസ് അക്കാദമിയിൽ സൗജന്യ വിദ്യാഭ്യാസ സെമിനാർ നടത്തും.മത്സര പരീക്ഷകളെ എങ്ങിനെ അഭിമുഖീകരിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാർ മണ്ണഞ്ചേരി ഗ്രാമപഞ്ചായത് പ്രസിഡന്റ് എം.എസ്.സന്തോഷ് ഉദ്ഘാടനം ചെയ്യും.പി.എ. ഹാരിസ് ഫൗണ്ടേഷൻ ചെയർമാൻ നസീർ പുന്നയ്ക്കൽ അദ്ധ്യക്ഷത വഹിക്കും.സിജി സീനിയർ റിസോഴ്‌സ് പേഴ്‌സൺ സുഹൈൽ റഹുമാൻ വൈലിത്തറ സെമിനാറിന് നേതൃത്വം നൽകും.