അരൂർ:ടോറസ് ലോറി ഇടിച്ചു പരിക്കേറ്റ ടയർ വർക്ക്സ് കടയുടമ മരിച്ചു.അരൂർ പഞ്ചായത്ത് പതിനാറാം വാർഡ് അറയ്ക്ക മാളിയക്കൽ വി.വി. മോഹനൻ (63) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെ ദേശീയപാതയിൽ എരമല്ലൂർ കൊച്ചു വെളി കവലയിലായിരുന്നു അപകടം . കട അടച്ച ശേഷം തൊട്ടടുത്ത ബേക്കറിയിലേക്ക് റോഡ് മുറിച്ചു കടക്കുമ്പോൾ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മോഹനനെ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു ഭാര്യ: ജെമി മോഹനൻ ( അരൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം, സി.പി.ഐ അരൂർ മണ്ഡലം കമ്മിറ്റിയംഗം ) മക്കൾ: നിധിൻ ,നീതു. മരുമകൾ: ദീപ, ഷിജു.