ചേർത്തല: ജാമ്യമെടുക്കാൻ സ്റ്റേഷനിൽ എത്തിയ അഭിഭാഷകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതി ഉയർത്തി ചേർത്തലയിൽ പൊലീസും അഭിഭാഷകരും തമ്മിൽ പോരുമുറുകന്നു.
പൊലീസ് പിടികൂടിയ പ്രതികൾക്ക് ജാമ്യമെടുക്കാൻ പോയ നിഖിൽദേവ് എന്ന അഭിഭാഷകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി.17ന് കുത്തിയതോട് സ്റ്റേഷനിലാണ് സംഭവങ്ങൾ അരങ്ങേറിയത്. തുടർന്ന് 19ന് അഭിഭാഷകർ ചേർത്തലയിൽ കോടതി ബഹിഷ്‌കരിക്കുകയും ഡി.ജി.പിക്കും പൊലീസ് കംപ്ലയിന്റ് അതോറിട്ടിക്കും പരാതി നൽകുകയും ചെയ്തു. എന്നാൽ പരാതി കെട്ടിച്ചമച്ചതാണെന്നും സ്റ്റേഷനിൽ നടന്നതിന്റെ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐക്കും വനിതാ സിവിൽ പൊലീസ് ഓഫീസർക്കുമെതിരെ സ്വകാര്യ അന്യായവും ഫയൽ ചെയ്തിട്ടുണ്ട്.പൊലീസ് നടപടികൾ നിയവിരുദ്ധമാണെന്ന് ബോദ്ധ്യമായതിനാലാണ് അഭിഭാഷകനു പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് ചേർത്തല ബാർ അസോസിയേഷൻ ഭാരവാഹികൾപറഞ്ഞു.
നടുറോഡിൽ അടികൂടിയയതിന് പൊലീസ് കസ്റ്റഡിയിൽ എടുത്തവരെ ജാമ്യത്തിൽ ഇറക്കാനാണ് അഭിഭാഷകൻ സ്റ്റേഷനിലെത്തിയത്.