ആലപ്പുഴ:കയർ വ്യവസായ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് സി.പി.ഐ ജില്ലാ എക്‌സിക്യുട്ടിവ് അംഗങ്ങളുടേയും മണ്ഡലം സെക്രട്ടറിമാരുടേയും സംയുക്ത യോഗം ആവശ്യപ്പെട്ടു. 2002ൽ നിർത്തലാക്കിയ ഡിപ്പോ സമ്പ്രദായം തിരിച്ച് വന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. കയർ ഉത്പ്പന്നങ്ങൾ ശേഖരിക്കുന്നതിന് കയർ കോർപ്പറേഷൻ തയ്യാറാകാത്തതിനാൽ ചെറുകിട കയർ ഫാക്റ്ററികൾ സ്തംഭനത്തിലാണ്.നേരത്തെ ഉത്ൽപ്പന്നങ്ങൾ നൽകിയ ഇനത്തിൽ ചെറുകിട കയർഉൽപ്പാദക സംഘങ്ങൾക്ക് കോടിക്കണക്കിന് രൂപ കയർ കോർപ്പറേഷൻ നൽകുവാനുണ്ടെന്ന് യോഗം ആരോപിച്ചു.
യോഗത്തിൽ എൻ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന എക്‌സി അംഗം ടി.പുരുഷോത്തമൻ,ജില്ലാ അസി സെക്രട്ടറിമാരായ പി.വി.സത്യനേശൻ,ജി.കൃഷ്ണ പ്രസാദ് എന്നിവർ സംസാരിച്ചു.