പൂച്ചാക്കൽ: പെരുമ്പളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പാമ്പ് കടിയേറ്റവർക്കുള്ള ആന്റിവെനം ലഭ്യമാക്കണമെന്ന് ഷാനിമോൾ ഉസ്മാൻ എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടു .പെരുമ്പളം ദ്വീപിൽ വച്ച് ഒരാൾക്ക് പാമ്പുകടിയേറ്റാൽ മറുകരയിൽ എത്തിക്കാൻ തന്നെ ഏറെ സമയം വേണം. അവിടെനിന്നും ചേർത്തല താലൂക്ക് ആശുപത്രിയിലോ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലോ എത്തിക്കുമ്പോൾ ഏറെ സമയം വൈകുകയും രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിയാതിരിക്കുകയും ചെയ്യും. ആന്റിവെനം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ലഭ്യമാക്കിയാൽ ഇത് ഒഴിവാക്കാൻ കഴിയും.