phhhhh

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്തിൽ തറമൂടിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറി ആശുപത്രിയായി ഉയർത്തണമെന്ന് എസ്.എൻ.ഡി.പി യോഗം അറവുകാട് 734-ാം നമ്പർ ശാഖ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.കണിച്ചുകുളങ്ങര യൂണിയൻ കൗൺസിലർ കെ.സോമൻ യോഗം ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ അദ്ധ്യക്ഷനായി.യൂണിയൻ കൗൺസിലർ കെ.സി.സുനീത്ബാബു മുഖ്യപ്രഭാഷണം നടത്തി.ഭാരവാഹികളായി എം.കെ.അശോകൻ(പ്രസിഡന്റ്),വി.ശ്രീനീഷ് (വൈസ് പ്രസിഡന്റ്),കെ.പി.അജി (സെക്രട്ടറി),കെ.സി.കെ.സുനീത്ബാബു(യൂണിയൻ കമ്മിറ്റി അംഗം), വി.വി.വിനീഷ്,പി.ആർ.പുഷ്ക്കരൻ,അജിത സന്തോഷ്,ഡി.സുമേഷ്,ചക്രാധരൻ,ബൈജു,ജിജിമോൾ,സുലഭ സന്നൻ,എ.എസ്.സാബു,എൻ.ഡി.ഷിബു,ടി.അപ്പുക്കുട്ടൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.