ആലപ്പുഴ: യുണിവേഴ്സിറ്റി കോളേജിലെ പോലെ ആലപ്പുഴ എസ്.ഡി കോളേജും ആയുധപ്പുരയാക്കിയതാണ് എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് കെ.എസ്.യു യൂണിറ്റ് കമ്മിറ്റി ആരോപിച്ചു. കോളേജിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള എസ്.എഫ്.ഐയുടെനീക്കം തടയാൻ മാനേജ്മെന്റ് ഇടപെടണം. അക്രമത്തിന് ശ്രമിക്കുന്നവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി, യൂണിവേഴ്സിറ്റി, കോളേജ് മാനേജ്മെന്റ് എന്നിവർക്ക് പരാതി നൽകുമെന്ന് കെ.എസ്.യുയൂണിറ്റ് പ്രസിഡന്റ് ജയിൻ മീര ജേക്കബ് അറിയിച്ചു.