ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി പാലാരിവട്ടം മാതൃകയിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകാനായി സി.പി.ഐ പ്രവർത്തകർ ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിൽ ഭവന സന്ദർശനം നടത്തി ഒപ്പ് ശേഖരിച്ചു. ആലപ്പുഴ തിരുമല വാർഡിൽ നടന്ന ഭവന സന്ദർശനത്തിന് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, ജില്ലാ കൗൺസിൽ അംഗങ്ങളായ പി.എസ്.എം ഹുസൈൻ, ആർ.അനിൽകുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആബിദ്, സലാം, ടി.ഒ.ഹനീഫ്, അബ്ദുൽ ജബ്ബാർ, ടി.ജെ.സൈമൺ എന്നിവർ നേതൃത്വം നൽകി.