ആലപ്പുഴ: മൂന്ന് ദിവസമായി ആലപ്പുഴയിൽ നടന്നുവന്ന ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റിയുടെ സംസ്ഥാന കുടുംബസംഗമം സംഗമറാലിയോടെ ഇന്ന് സമാപിക്കും. വൈകിട്ട് 3ന് നഗരസഭാ പാർക്കിൽനിന്ന് ആരംഭിക്കുന്ന സംഗമറാലിയിൽ 25,000പേർപങ്കെടുക്കും.5.30ന് കടപ്പുടത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് അദ്ധ്യക്ഷത വഹിക്കും. ഡോ. തോൾ തിരുമാവളൻ എം.പി മുഖ്യാതിഥിയാകും. മന്ത്രി തോമസ് ഐസക് മുഖ്യപ്രഭാഷണവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യസന്ദേശവും നൽകും. കൊടിക്കുന്നിൽ സുരേഷ് എം.പി , പുന്നലശ്രീകുമാർ , വൈ.സദാശിവൻ തുടങ്ങിയവർ പങ്കെടുക്കും.ഇന്നലെ സമൂഹ വിവാഹവും യുവജനസമ്മേളനവും നടന്നു.