ആലപ്പുഴ: കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ ഇരുപത്തഞ്ചാം വാർഷികാചരണം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇന്ന് നടക്കും.
വൈകിട്ട് ബ്ലോക്ക് കേന്ദ്രങ്ങളിൽ യുവജനറാലിയും സമ്മേളനവും സംഘടിപ്പിക്കും.
മാരാരിക്കുളത്ത് സി.പി.എം നേതാവ് എം.വി.ഗോവിന്ദനും ആലപ്പുഴയിൽ ആർ.നാസറും ചെങ്ങന്നൂരിൽ സജി ചെറിയാൻ എം.എൽ.എയും കഞ്ഞിക്കുഴിയിൽ ഡോ. ജി.എസ്.പ്രദീപും സമ്മേളനം ഉദ്ഘാടനം ചെയ്യും. തകഴിയിൽ ഡി.വൈ.എ.ഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മനു സി.പുളിക്കലും,മാന്നാറിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു.ജനീഷ് കുമാർ എം.എൽ.എയും അരൂരിൽ ആർ.രാജേഷ് എം.എൽ.എയും ചാരുംമൂട്ടിൽ ജില്ലാ സെക്രട്ടറി ആർ.രാഹുലും ഹരിപ്പാട് ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേലും കുട്ടനാട്ടിൽ ജില്ലാ ട്രഷറർ എം.എസ്.അരുൺകുമാറും
കാർത്തികപ്പള്ളിയിൽ കെ.രാഘവനും, കായംകുളത്ത് എം.എ.അലിയാരും ചേർത്തലയിൽ ടി.കെ.ദേവകുമാറും മാവേലിക്കരയിൽ അഡ്വ. കെ.അനിൽുമാറും അമ്പലപ്പുഴയിൽ ബി.അബിൻഷയും സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.