അമ്പലപ്പുഴ:പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ ചർച്ച നടത്തി. തകഴി സ്മാരകം സെക്രട്ടറി കെ. ബി. അജയകുമാർ വിഷയം അവതരിപ്പിച്ചു. വനിതാവേദി കൺവീനർ ബി. സുലേഖ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ. ആർ. തങ്കജി, അലിയാർ എം മാക്കിയിൽ, ആർ. അമൃതരാജ്, സുമാദേവി, ലീനാരാജേഷ്, രാജിസുരേഷ് എന്നിവർ സംസാരിച്ചു.