ചേർത്തല : ചേർത്തല മുനിസിപ്പൽ ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.യു.ഡി.എഫിലെ ധാരണ പ്രകാരം കോൺഗ്രസിലെ പി.ഉണ്ണികൃഷ്ണൻ രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്.കേരള കോൺഗ്രസ് (എം)നേതാവ് വി.ടി. ജോസഫാണ് യു.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി.പാർട്ടി ഉന്നതാധികാര സമിതി അംഗവും യു.ഡി.എഫ് ജില്ലാ കൺവീനറുമാണ്.യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം കൂടി അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്.എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എൻ.ആർ.ബാബുരാജ് മത്സരിക്കാനാണ് സാദ്ധ്യത. രാവിലെ 11 ന് കൗൺസിൽ ഹാളിൽ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കും.പി.ഡബ്ല്യു.ഡി എക്‌സിക്യുട്ടീവ് എൻജിനിയർ(റോഡ്സ്)ആണ് വരണാധികാരി.35 അംഗ കൗൺസിലിൽ കോൺഗ്രസ്-16,എൽ.ഡി.എഫ്-14,കേരള കോൺഗ്രസ് 2,ബി.ജെ.പി-2,സ്വതന്ത്റൻ-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.