ചേർത്തല : റിസർവ് ബാങ്കിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നതായി മന്ത്റി പി. തിലോത്തമൻ പറഞ്ഞു. കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക് ലൂഥർ ജംഗ്ഷന് സമീപം ആരംഭിക്കുന്ന പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.വിലക്കയറ്റം പിടിച്ച് നിർത്താൻ സഹകരണ ബാങ്കുകൾക്ക് കഴിയും.പൊതു മാർക്കറ്റിൽ ഇടപെടലുകൾ നടത്താൻ സഹകരണ ബാങ്കുകൾക് മുൻകൈയെടുക്കണം.കാർഷിക രംഗത്തും പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.കെ.ദീപു ആദ്യ നിക്ഷേപം സ്വീകരിച്ചു. കുടുംബശ്രീ വായ്പാ വിതരണം അസി.രജിസ്ട്രാർ എ.ലാലപ്പൻ നിർവഹിച്ചു.വി.പ്രസന്നൻ,എം.ജി.തിലകൻ,ജോളി അജിതൻ,ആർ.രവി പാലൻ, ടി.രാജീവ്,എസ്.സനൽ, ജി.ഉദയപ്പൻ, ബാബു കറുവള്ളി, ഗീത കാർത്തികേയൻ,ജി.മുരളി,കെ.കൈലാസൻ,ടി.ആർ ജഗദീശൻ,കെ.ഷൺമുഖൻ,വി.എ.സാംജി,അനിലാ ബോസ്,പ്രസന്ന മുരളി,വിജയ മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു.പ്രസിഡന്റ് എം.സന്തോഷ് കുമാർ സ്വാഗതവും സെക്രട്ടറി പി.ഗീത നന്ദിയും പറഞ്ഞു. തുടർന്ന് ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള സഹകാരി വോയ്‌സിന്റെ ഗാനമേളയും നടന്നു.