ചേർത്തല:തണ്ണിർമുക്കം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ-അംഗനവാടി സുരക്ഷ യോഗങ്ങൾ ഇന്ന് ഉച്ചയ്ക്ക്12ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.സ്‌കൂൾ.പി.ടി.എ.പ്രസിഡന്റുമാർ,പ്രഥമ അദ്ധ്യാപകർ,ഐ.സി.ഡി.എസ്.ഉദ്യോഗസ്ഥർ എൽ.എസ്.ജി.ഡി.എൻജനീയറിംഗ് വിഭാഗത്തിലുള്ള ഉദ്യോഗസ്ഥർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ജ്യോതിസ് അറിയിച്ചു.