ആലപ്പുഴ:വയർമെൻ സൂപ്പർവൈസർ അസോസിയേഷന്റെ 32-ാം സംസ്ഥാന സമ്മേളനം ഇന്നു മുതൽ 28വരെ ആലപ്പുഴ ടൗൺഹാളിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ.കെ.ശശിധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് കൃഷ്ണപുരത്ത് നിന്ന് കൊടിമരജാഥയും അരൂരിൽ നിന്ന് പതാകജാഥയും പ്രയാണം ആരംഭിക്കും.പതാകജാഥ ഉദ്ഘാടനം പണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ഡോ.പ്രദീപ് കൂടയ്ക്കലും ഫ്‌ളാഗ് ഓഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്.അജിത്കുമാറും നിർവ്വഹിക്കും. ജില്ലാ വൈസ് പ്രസിഡന്റ് ആർ.അണ്ണാദുരൈയാണ് ജാഥാ ക്യാപ്റ്റൻ.കൊടിമര ജാഥ ഉദ്ഘാടനം കായംകുളം നഗരസഭ കൗൺസിലർ കെ.കെ.അനിൽകുമാറും ഫളാഗ് ഓഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ബി.സുരേഷ്‌കുമാറും നിർവ്വഹിക്കും.ജില്ലാ വൈസ് പ്രസിഡന്റ് ഡി.സുരേഷാണ് ജാഥാ ക്യാപ്റ്റൻ. കൊടിമര,പതാക ജാഥയോടൊപ്പം തെരുവു നാടകം,ചെണ്ടമേളം,എൽ.സിഡി.സന്ദേശ പ്രചാരണം,പ്രഭാഷണങ്ങൾ എന്നിവ നടക്കും.വൈകിട്ട് 7ന് ടൗൺഹാളിൽ സംസ്ഥാന പ്രസിഡന്റ് എൻ.കെ.ശശിധരൻ കൊടിമരവും പതാകയും ഏറ്റുവാങ്ങും.
നാളെ രാവിലെ 10ന് പ്രതിനിധി സമ്മേളനം ആലപ്പുഴ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് എൻ.കെ. ശശിധരൻ അദ്ധ്യക്ഷത വഹിക്കും.
28ന് രാവിലെ 9ന് ഇ.എം.എസ്.സ്റ്റേഡിയത്തിന് മുന്നിൽ നിന്നും ആരംഭിക്കുന്ന പ്രകടനം നഗരം ചുറ്റി സമ്മേളന നഗരിയിൽ അവസാനിക്കും.തുടർന്ന് പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇലക്ട്രിക്കൽ, പ്ലംബിംഗ് കമ്പനി ഉൽപ്പന്നങ്ങളുടെ പ്രദർശന സ്റ്റാൾ ഉദ്ഘാടനം ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ റാണി ജോസഫ് നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് എൻ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിക്കും.
വാർത്താസമ്മേളനത്തിൽ ടി.എസ്. അജിത്കുമാർ,ബി.സുരേഷ്‌കുമാർ, കുഞ്ഞുമോൻ,എം.മുജീബ് റഹ്മാൻ,കെ.എച്ച്. മേരിദാസ് എന്നിവർ പങ്കെടുത്തു.