ആലപ്പുഴ: കേരള കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷൻ പ്രസിഡന്റായി അഡ്വ. അനിൽബോസിനെ തിരഞ്ഞെടുത്തു. എസ്.ബീനയാണ് അസോസിയേഷൻ സെക്രട്ടറി. കെ.എസ്.ആന്റണി(വൈസ് പ്രസിഡന്റ്), എ.ഹംസരാജ്(ജോയിന്റ് സെക്രട്ടറി), ജേക്കബ് ജോർജ്(ട്രഷറർ), പി.ജോഷിമോൻ, ജയേഷ്ബാബു, എ.വി.അഖില, സേവ്യർ വി.മാത്യു(എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
മൂന്നുവർഷം മുമ്പ് അസോസിയേഷൻ പിരിച്ചു വിട്ടിരുന്നതിനെ തുടർന്ന് താത്കാലിക കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഭരണം. വരുന്ന നാലുമാസത്തിനുള്ളിൽ അന്തർദേശീയതലത്തിലുള്ള ഒരു ടൂർണമെന്റ് ആലപ്പുഴയിൽ നടത്തുമെന്ന് അഡ്വ. അനിൽ ബോസ് അറിയിച്ചു. വാർത്താസമ്മേളനത്തിൽ വാഗാറാം ബിഷ്നോയ്, ബീന, ജേക്കബ് ജോർജ്, പി.ജോഷിമോൻ തുടങ്ങിയവരും പങ്കെടുത്തു.