ആലപ്പുഴ: കർഷകർക്ക് കടാശ്വാസ പദ്ധതി പ്രകാരം നൽകുന്ന ആനുകൂല്യങ്ങൾ മത്സ്യത്തൊഴിലാളികൾക്കും നൽകണമെന്ന് മത്സ്യതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി)
സംസ്ഥാന കമ്മറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ടി.രഘുവരൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൽസബത്ത് അസീസി, എം.കെ.ഉത്തമൻ ,ഹഡ്‌സൺ ഫെർണാണ്ടസ്, ഡി. പ്രസാദ്, പി.ഓ. ആന്റണി, കെ.സി.സതീശൻ, ടി.എൻ.സോമൻ, എന്നിവർ സംസാരിച്ചു.