കായംകുളം: ഓണാട്ടുകര വികസനഏജൻസിയുടെ പ്രവർത്തനം കർഷകർക്ക് ഉപകാരപ്രദമായ രീതിയിൽ കാര്യക്ഷമമാക്കണമെന്ന് കർഷക കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു.കായംകുളം നിയോജകമണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റ് എൻ.പ്രഹ്‌ളാദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ചിറപ്പുളത്ത് മുരളി, വൈസ് പ്രസിഡന്റ് ഭരണിക്കാവ് വാസുദേവൻ, സെക്രട്ടറി എം.കെ.സുധാകരൻ, കോശി കെ ഡാനിയൽ, എസ്.കബീർ, സുജിത്ത് കൊപ്പാറേത്ത്, ബിജു ഈരിയ്ക്കൽ, രാധാമണി രാജൻ, അയ്യപ്പൻ നായർ, രാഘവകുറുപ്പ്, പി.ജെ.ആസാദ്, കെ.പ്രസന്നൻ പിള്ള, യു.സുനിൽകുമാർ, സനന്ദ് രാജൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.