കായംകുളം : കഴിഞ്ഞ മൂന്ന് മാസമായി പ്രവർത്തനരഹിതമായ നോർക്ക ജില്ലാ ആഫീസ് ഉടൻ പ്രവർത്തിപ്പിക്കണമെന്ന് പ്രവാസി കോൺഗ്രസ്സ് ജില്ലാ നേതൃയോഗം സർക്കാരിനോടാവശ്യപ്പെട്ടു. അയിരക്കണക്കിന് പ്രവാസികളുടെ ആശ്രയമായ ഓഫീസ് കളക്ട്രേറ്റിൽ തന്നെ പ്രവർത്തിക്കണം.
ചില സംഘടനകൾ നോർക്ക സേവനങ്ങൾ നൽകാമെന്ന് പറഞ്ഞ് പ്രവാസികളിൽ നിന്ന് പണപ്പിരിവ് നടത്തുന്നതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ച്കളക്ട്രേറ്റ് പടിക്കൽ ധർണ നടത്തുന്നതിനും യോഗം തിരുമാനിച്ചു.
ജില്ലാ പ്രസിഡൻറ് ദിനേശ് ചന്ദന അദ്ധ്യക്ഷത വഹിച്ചു. എം.എ.കെ.ആസാദ്, ആർ.മോഹനൻപിള്ള, ഷഫീഖ് മണ്ണഞ്ചേരി., എ.ഷൗക്കത്ത്, രാധാകൃഷ്ണൻ പുതുശ്ശേരി, ഷംസുദ്ദീൻ ചാരുംമൂട്,, നൗഷാദ് കാഞ്ഞിരം, നസിം ചെമ്പകപ്പള്ളിൽ, ഐ.റ്റി.അബ്ദുൾ സലാം; രാധാകൃഷ്ണൻ നിലച്ചിറ തുടങ്ങിയവർ സംസാരിച്ചു.