ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കിടങ്ങാംപറമ്പ് 12 എ ശാഖയിലെ വനിതസംഘം വാർഷിക യോഗം യോഗം ഡയറക്ടർ ബോർഡ് മെമ്പർ എ.കെ.രംഗരാജൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.ദേവദാസ് സ്വാഗതം പറഞ്ഞു. ബി.സുന്ദർലാൽ,പി.ബി.രാജീവ്,എസ്.സാജൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ :കവിത നാഗേഷ്(പ്രസിഡന്റ്),സോഫി ഗോപിനാഥ്(വൈസ് പ്രസിഡന്റ്),ശ്യാമള പൊന്നപ്പൻ(സെക്രട്ടറി).രജി ഉണ്ണികൃഷ്ണൻ(ജോയിന്റ് സെക്രട്ടറി).