ആലപ്പുഴ : നഗരത്തിലെ 5000 സ്‌കൂൾ കുട്ടികൾ പങ്കെടുക്കുന്ന ശുചിത്വ പ്രതിജ്ഞയും കുട്ടികളുടെ നേതൃത്ത്വത്തിലുള്ള കൂട്ടപ്പാട്ടും ഇന്ന് നടക്കും. 32 സ്‌കൂളുകളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾ വൈകിട്ട് 3 ന് എസ്.ഡി.വി സ്‌കൂൾ ഗ്രൗണ്ടിൽ അണിനിരക്കും. നഗരമാലിന്യ സംസ്‌കരണത്തിലും പരിപാലനത്തിലും വേണ്ട അവബോധം വിദ്യാർത്ഥികളിലൂടെ രക്ഷിതാക്കളിലേക്ക് എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, ടി.എം.തോമസ് ഐസക്, എ.എം.ആരിഫ് എം.പി, വി.കെ.പ്രശാന്ത് എം.എൽ.എ , മജീഷൻ ഗോപിനാഥ് മുതുകാട് , നഗരസഭ ചെയർമാൻ .ഇല്ലിക്കൽ കുഞ്ഞമോൻ,ജില്ലാ കളക്ടർ എം.അഞ്ജന എന്നിവർ പങ്കെടുക്കും.