ആലപ്പുഴ : മുതുകുളം ഗ്രാമപഞ്ചായത്തിലെ ജീവനക്കാരെ തടഞ്ഞുവയ്ക്കുകയും ആക്രമിക്കുകയും ചെയ്തവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കേരളാ എൻ.ജി.ഒ സംഘ് ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.രവികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൽ.ജയദാസ് ഉദ്ഘാടനം നിർവഹിച്ചു. ഓമനക്കുട്ടൻ, പ്രസന്നകുമാർ, എന്നിവർ സംസാരിച്ചു